കണ്ണൂര്‍ (Kannoor) : കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ കുട്ടിയുടെ കളിപ്പാട്ടത്തിനിടയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. (A king cobra was caught among a child’s toys in Cheruvancherry, Kannur.) ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
കുട്ടി ഉപയോഗിച്ചിരുന്ന ഇലക്ട്രിക് കളിപ്പാട്ട കാറിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. ശ്രീജിത്തിന്റെ ഭാര്യ കളിപ്പാട്ടത്തിന് അടിയില്‍ അനക്കം കണ്ട് നോക്കുമ്പോഴായിരുന്നു പാമ്പിനെ കാണുന്നത്. ഉടന്‍ തന്നെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബിജിലേഷ് കോടിയേരിയെ വിവരം അറിയിച്ചു. അദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടിയത്.
കണ്ണവം വനത്തോട് ചേര്‍ന്ന പ്രദേശമാണിത്. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്. വീടിന് ഉള്ളില്‍ കിടന്ന ഇലക്ട്രിക് ടോയ് കാറിനുള്ളിലാണ് രാജവെമ്പാല ഒളിച്ചിരുന്നത്.