Tuesday, July 1, 2025

സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍

Must read

- Advertisement -

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ആ​ദ്യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. സ​ര്‍​വീ​സി​ല്‍ ദു​രി​തം അ​നു​ഭ​വി​ച്ചെ​ന്ന് പ​രാ​തി​പ്പെ​ട്ട് മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് എ​ത്തി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം ഹാ​ളി​ലേ​ക്ക് എ​ത്തി​യ​ത്. റ​വാ‍​ഡ ച​ന്ദ്ര​ശേ​ഖ​ർ സം​സാ​രി​ക്കു​ന്ന​തി​നി​ടെ അ​ടു​ത്തേ​ക്കെ​ത്തി​യ അ​ദ്ദേ​ഹം 30 വ​ര്‍​ഷം സ​ര്‍​വീ​സി​ല്‍ അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ള്‍ എ​ന്നു​പ​റ​ഞ്ഞ് ചി​ല രേ​ഖ​ക​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി.

മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും താ​ന്‍ നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ, എ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്ന് റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ പോ​ലീ​സു​കാ​ര്‍ അ​നു​ന​യി​പ്പി​ച്ച് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തേ​ടി​യെ​ങ്കി​ലും അ​ദ്ദേ​ഹം സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​ന് മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളോ​ട് പോ​ലീ​സു​കാ​ര്‍ മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നാ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ പ്ര​ധാ​ന പ്ര​ശ്‌​നം. ല​ഹ​രി​വ്യാ​പ​ന​ത്തെ നേ​രി​ടാ​നു​ള്ള പ്ര​ത്യേ​ക ന​യം രൂ​പീ​ക​രി​ക്കു​മെ​ന്നും ഗു​ണ്ട​ക​ളെ നേ​രി​ടു​ന്ന പ്ര​വൃ​ത്തി​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൈ​ബ​ർ സു​ര​ക്ഷ​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നീ​തി കി​ട്ടാ​നു​ള്ള ശ്ര​മം ഉ​ണ്ടാ​കും. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ എ​ല്ലാ അ​തി​ക്ര​മ​ങ്ങ​ളും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

See also  ഡിജിപിയുടെ വസതിയിലെ പ്രതിഷേധം: പൊലീസുകാർക്ക് സസ്പെൻഷൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article