Friday, June 27, 2025

കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കടലിൽ കാൽ വഴുതി വീണു, വിദ്യാർത്ഥിയുടെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്ത് കണ്ടെത്തി

കണ്ണൂർ കോർപറേഷൻ ഡിവിഷൻ 34ൽ ഏഴരക്കടപ്പുറത്തെ പാറയിൽ ഇരിക്കവെ കാൽ വഴുതി കടലിൽ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകൾ അകലെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്.

Must read

- Advertisement -

എടക്കാട് (Edakkad) : കണ്ണൂർ എടക്കാട് കടപ്പുറത്തെ പാറയിൽ കൂട്ടുകാരുമായി സംസാരിച്ചിരിക്കവെ കാൽ വഴുതി കടലിൽ വീണ വിദ്യാർത്ഥിയു​ടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. (The body of a student who slipped and fell into the sea while talking to friends on a rock on the Edakkad beach in Kannur was found three days later.) പിണറായി താഴെ കായലോട് എം.സി. ഹൗസിൽ റഊഫിന്റെയും സി. സമീറയുടെയും മകൻ ഫർഹാൻ (17) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്.

കണ്ണൂർ കോർപറേഷൻ ഡിവിഷൻ 34ൽ ഏഴരക്കടപ്പുറത്തെ പാറയിൽ ഇരിക്കവെ കാൽ വഴുതി കടലിൽ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു സംഭവം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് കിലോമീറ്ററുകൾ അകലെ മൃതദേഹം മുഴപ്പിലങ്ങാട് തീരത്തണഞ്ഞത്. ശക്തമായ കടൽ ക്ഷോഭത്തെ തുടർന്നു തിരമാലയിൽ അകപ്പെടുകയായിരുന്നു. ഫയർ ഫോഴ്സ്, കോസ്റ്റൽ പൊലീസ് ഉൾപ്പെടെ രണ്ടുദിവസം തുടർച്ചയായി തെരച്ചിൽ നടത്തിയിരുന്നു.

ഫർഹാൻ അടക്കം നാലു പേരാണ് ഏഴര കടപ്പുറം കാണാനെത്തിയത്. കൂടെ വന്ന മറ്റു വിദ്യാർത്ഥികളുടെ നിലവിളി കേട്ട് പരിസരത്തെ മത്സ്യത്തൊഴിലാളികളുൾപ്പെടെ ഓടിയെത്തിയെങ്കിലും കടൽ ക്ഷോഭത്തെ തുടർന്ന് ഫർഹാനെ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ് മസ്കത്ത് സലാലയിൽ ജോലി ചെയ്യുന്ന ഫർഹാന്റെ പിതാവ് റഊഫ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മുഹമ്മദ് റയ്ഹാൻ, ഫാത്തിമ . മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം കായലോട് അച്ചങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

See also  ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article