Saturday, October 4, 2025

മുണ്ടക്കൈ പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്ക്; ഉരുള്‍പൊട്ടലുണ്ടായോ എന്ന് നാട്ടുകാര്‍ക്ക് സംശയം, പരിശോധന ആരംഭിച്ച് ഉദ്യോഗസ്ഥര്‍

Must read

- Advertisement -

വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് മുണ്ടക്കൈ പുന്നപ്പുഴയിൽ ശക്തമായ ഒഴുക്ക്. വില്ലേജ് റോഡിൽ വെള്ളം കയറി. ബെയ്ലി പാലത്തിനു സമീപം കുത്തൊഴുക്ക്. ഉരുൾപൊട്ടലുണ്ടോയെന്ന് ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. പ്രദേശവാസികൾക്ക് ജാ​ഗ്രതാനിർദേശം നൽകി. മുണ്ടക്കൈ വനമേഖലയിൽ 100 മില്ലി മീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്. ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്തിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കേരള തീരത്ത് ഇടക്കിടെ കാലവർഷകാറ്റിന്റെ ശക്തി വർധിക്കുന്നതിനാൽ ശനിയാഴ്ച വരെ കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. മഴയുടെ കൂടെ ശക്തമായ കാറ്റ് / ഇടി / മിന്നൽ കൂടി ഉണ്ടാവാം എന്നും മുന്നറിയിപ്പുണ്ട്.

See also  ‘കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങ് അതിക്രൂരം, സസ്പെൻഷനിൽ തീരില്ല’; വീണാ ജോർജ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article