Wednesday, August 13, 2025

ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി ശശി തരൂർ വിദേശയാത്ര നടത്തുന്നു; റഷ്യ. യുകെ, ​ഗ്രീസ് എന്നിവിടങ്ങളിലെ സർക്കാരുകളുമായി ചർച്ച നടത്തും…

അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് തരൂരിന്‍റെ നയതന്ത്ര നീക്കം. ശശി തരൂരിന്‍റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി ശശി തരൂർ വിദേശയാത്ര നടത്തുന്നു. (Shashi Tharoor is traveling abroad in continuation of Operation Sindoor.) തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ് യാത്ര.

അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് തരൂരിന്‍റെ നയതന്ത്ര നീക്കം. ശശി തരൂരിന്‍റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ആ ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടര്‍ദൌത്യങ്ങളും തരൂര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് വേണം മനസിലാക്കാൻ. യുകെ, ഗ്രീസ്, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് പോകുന്നത്. പരമാവധി രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ഉറപ്പിക്കുക എന്ന ദൌത്യം കൂടി ശശി തരൂരിനുണ്ട് എന്ന സൂചനയുമുണ്ട്. രണ്ടാഴ്ചത്തേക്കാണ് ദൌത്യം.

See also  ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്നും 14 മലയാളികള്‍ അടങ്ങുന്ന സംഘം ഡല്‍ഹിയിലെത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article