ജൂൺ 21, 2025
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, സന്തോഷം, ദ്രവ്യലാഭം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ്, ഉത്സാഹക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, സൽക്കാരയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്ക് സാധ്യത.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം, കലഹം, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴില് ലാഭം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം
മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, കലഹം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.