- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശ്വാസം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 9,210 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 10,048 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 74,120 രൂപയായിരുന്നു. ഇന്നത്തെ മാറ്റം സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുളളതാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 15നായിരുന്നു. അന്ന് പവന് 74,560 രൂപയായിരുന്നു.
സംസ്ഥാനത്തെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 120 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,20,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 122 രൂപയായിരുന്നു.