Friday, August 15, 2025

മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രം; ജോൺ ബ്രിട്ടാസ് എംപി

"മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ട്, ഇപ്പോൾ ചികിത്സയിലാണ്. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല, ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു" ബ്രിട്ടാസ് പറഞ്ഞു.

Must read

- Advertisement -

നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ടെന്നും ജോൺ ബ്രിട്ടാസ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എന്നാൽ പക്ഷേ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

“മമ്മൂട്ടിക്ക് ചെറിയൊരു ആരോഗ്യപ്രശ്നമുണ്ട്, ഇപ്പോൾ ചികിത്സയിലാണ്. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല, ഞാൻ അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു” ബ്രിട്ടാസ് പറഞ്ഞു.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ സിനിമയിൽ അദ്ദേഹം ഉടൻ ജോയിൻ ചെയ്യുമെന്ന് ടീം നേരത്തെ അറിയിച്ചിരുന്നു. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു മമ്മൂട്ടിയുടെ അവസാനം റിലീസ് ചെയ്ത സിനിമ.

പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് ​​മേനോന്റെ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന സിനിമയും അടുത്തിടെ റിലീസ് ചെയ്തിരുന്നു. കളങ്കാവൽ എന്ന സിനിമ ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

See also  നേത്രാവതി എക്സ്പ്രസിൽ സംഘർഷം, കർശന പരിശോധനക്കൊരുങ്ങി റെയിൽവേ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article