Saturday, August 16, 2025

ഫാഷൻ ലോകത്ത് പല്ലിനും വേണ്ടേ ആഭരണ തിളക്കം; ട്രെൻഡായി ‘ബ്രൈഡല്‍ ഗ്രില്‍’…

സർവാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങുന്ന വധുവിന് പല്ലിൽ കൂടി ഒരു ആഭരണമായാലോ? ഈ ചിന്തയിൽ നിന്നാണ് ബ്രൈഡല്‍ ഗ്രില്‍ പിറന്നത്. ഇപ്പോഴിതാ അവ ഫാഷൻ ലോകത്ത് തരം​ഗം സൃഷ്ടിക്കുന്നു. പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി രം​ഗത്തുണ്ടെങ്കിലും, ഗ്രില്ലുകള്‍ക്ക് അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത ഉണ്ട്.

Must read

- Advertisement -

ഫാഷൻ ലോകത്ത് ഇപ്പോൾ ആഭരണങ്ങളുടെ ഭ്രമം കൂടിവരികയാണ്. കാതിന് മോടികൂട്ടാൻ കമ്മലുകൾ, കാലിന് പാദസരം, കൈകളിൽ വളകൾ ഇങ്ങനെ നീണ്ട് പോകുന്നു ആഭരണങ്ങളുടെ ലിസ്റ്റ്. എന്നാൽ പല്ലിനോ? സംശയം വേണ്ട, അതിനും ഇന്ന് ഉത്തരമുണ്ട്. ഫാഷൻ ലോകത്ത് പുത്തൻ ട്രെൻഡായി മാറിയിരിക്കുകയാണ് ബ്രൈഡൽ ​ഗ്രിൽ എന്ന പല്ലിന് വേണ്ടിയുള്ള ആഭരണം.

സർവാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങുന്ന വധുവിന് പല്ലിൽ കൂടി ഒരു ആഭരണമായാലോ? ഈ ചിന്തയിൽ നിന്നാണ് ബ്രൈഡല്‍ ഗ്രില്‍ പിറന്നത്. ഇപ്പോഴിതാ അവ ഫാഷൻ ലോകത്ത് തരം​ഗം സൃഷ്ടിക്കുന്നു. പല്ലിനെ അലങ്കരിക്കുന്നതിനുള്ള ആഭരണങ്ങള്‍ കുറച്ച് കാലമായി രം​ഗത്തുണ്ടെങ്കിലും, ഗ്രില്ലുകള്‍ക്ക് അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തത ഉണ്ട്.

ഗ്രില്ലുകള്‍ കസ്റ്റം-ഫിറ്റ് ചെയ്തിരിക്കുന്നവയാണ്. അതിനാൽ ഇവ ആവശ്യത്തിന് എടുത്ത് അണിയുകയും ആവശ്യമില്ലാത്തപ്പോൾ അഴിക്കുകയും ചെയ്യാം. സാധാരണ ആഭരണങ്ങള്‍ പോലെ തന്നെ സ്വര്‍ണം, വെള്ളി, മെറ്റല്‍ തുടങ്ങി ഏത് ലോഹത്തിലും ബ്രൈഡൽ ​ഗ്രിൽ നിർമ്മിക്കാനാകും. കൂടാതെ ഡയമണ്ട് പതിപ്പിച്ചവയും വിപണിയിൽ ലഭ്യമാണ്. ആവശ്യാനുസരണം വ്യത്യസ്ത അളവിലും രൂപത്തിലും ഡിസൈൻ ചെയ്ത് എടുക്കാവുന്നതാണ്. പണ്ട് തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രഭുക്കന്മാരും പുരാതന മായൻ സംസ്കാരത്തിലും ഇത്തരം ആഭരണങ്ങൾ ഉപയോ​ഗിച്ചിരുന്നതായാണ് ചരിത്രം. ശക്തി, പദവി, സമ്പത്ത് എന്നിവയുടെ അടയാളമായിട്ടാണ് അന്ന് ഇവ ഉപയോഗിച്ചിരുന്നത്. എന്നാൽ അവ ഇന്ന് ന്യൂയോര്‍ക്കിലെ തെരുവുകളില്‍ മുതല്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റുകളില്‍ വരെ എത്തി നിൽക്കുന്നു.

See also  തൃശൂരിലെ എടിഎം കൊള്ള സംഘം പിടിയിൽ ; പ്രതികളും പോലീസുമായി ഗൺ ഫൈറ്റ്, വെടിയേറ്റ് കവർച്ചാ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article