Thursday, June 19, 2025

തിരുവനന്തപുരം ജില്ലാ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജിന് പ്രൊമോഷന്‍, ഇനി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്

Must read

- Advertisement -

ഉത്തര, മധ്യ, ദക്ഷിണമേഖലാ ഡിഐജിമാരുടെ തസ്തികകളിലേക്ക് ജയില്‍ സൂപ്രണ്ടുമാരില്‍നിന്ന് പ്രൊമോഷനിലൂടെ ഉദ്യോഗസ്ഥരെ നിയമിച്ചു. സെന്‍ട്രല്‍ ജയിലുകളിലും തുറന്ന ജയിലിലും വനിതാ ജയിലിലും സൂപ്രണ്ടുമാരുടെ തസ്തികകളിലേക്കും ഇതോടൊപ്പം നിയമനം നടത്തി .തിരുവനന്തപുരം ജില്ലാ ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജിന് പ്രൊമോഷന്‍ നല്‍കി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടായി നിയമിച്ചു.

കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി.ബൈജുവാണ് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ ജോയിന്റ് സൂപ്രണ്ട് ആര്‍.എസ്.രാജേഷ് കുമാറിനെ വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ സൂപ്രണ്ടായും നിയമിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്.സജീവിനെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കും മാറ്റി.

See also  എറണാകുളം കളക്ടര്‍ കുട്ടികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനമൊരുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article