Thursday, June 19, 2025

ഭാര്യയുടെ പ്രണയം; ഭർത്താവ് കാമുകന്‍റെ വീട്ടിൽ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു …

ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ ഭാര്യ കാമുകന്‍റെ വീട്ടിലേക്ക് പോയപ്പോൾ പിന്തുടർന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാൾ ഭാര്യയുമായി വാക്ക് തർക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചത്.

Must read

- Advertisement -

ഉത്തർപ്രദേശ് (Utharpradesh) : ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. ഭാര്യ മറ്റൊരാളുമായി പ്രണയത്തിലായതിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു. (The incident took place in Hardoi district of Uttar Pradesh. The husband bit off his wife’s nose after she fell in love with someone else.) പ്രണയത്തിലായ വ്യക്തിയുടെ വീട്ടിൽ ഭാര്യയെ കണ്ടെത്തിയതാണ് ഭർത്താവിനെ പ്രകോപിതനാക്കിയത്.

ഹരിയവാൻ പോലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ 25 -കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പോലീസ് പറയുന്നത്. രാം ഖിലാവാൻ എന്ന വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ ഭാര്യ കാമുകന്‍റെ വീട്ടിലേക്ക് പോയപ്പോൾ പിന്തുടർന്ന് പോവുകയും അവിടെ എത്തിയ ശേഷം ഇയാൾ ഭാര്യയുമായി വാക്ക് തർക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെയാണ് അപ്രതീക്ഷിതമായി രാം ഖിലാവാന്‍, ഭാര്യയുടെ മൂക്ക് കടിച്ച് പറിച്ചത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് നരേന്ദ്ര കുമാർ പറഞ്ഞു. ഭർത്താവിൻറെ ആക്രമണത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യുവതി ഇപ്പോൾ ലഖ്‌നൗവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

See also  മധുരമിട്ട് ചായ കുടിച്ച് മടുത്തെങ്കിൽ അൽപം ഉപ്പിട്ട് ഉണ്ടാക്കാം കശ്മീരിന്റെ സ്വന്തം ഷീർ ചായ്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article