Monday, July 7, 2025

ബീഡിക്കുറ്റി തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ…

Must read

- Advertisement -

മംഗളൂരു (Mangalur) : പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. (A ten-month-old baby died tragically after a beedi thrown by his father got stuck in his throat.) കർണാടകയിലെ മെംഗളൂരുവിലാണ് സംഭവം നടന്നത്. ഇവന്റ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്റെ അശ്രദ്ധയാണ് പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ബീ ഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനിഷ് കുമാർ എന്ന ആൺകുഞ്ഞാണ് ദാരുണമായി മരിച്ചത്. ജൂൺ 14നായിരുന്നു സംഭവം. അതിഥി തൊഴിലാളികളായ ദമ്പതികൾ മെംഗളൂരുവിലാണ് താമസിച്ചിരുന്നത്. ജൂൺ 14ന് ഉച്ചയോടെയാണ് കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ചത്. പിന്നാലെ ദമ്പതികൾ കുട്ടിയെ വെൻലോക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി ഒടുവിൽ മരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

See also  പാമ്പന്‍ പാലം: ട്രെയിനിന്റെ വേഗത കൂട്ടിക്കൊണ്ടുള്ള പരീക്ഷണം വിജയം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article