Tuesday, July 8, 2025

ഉച്ച ഭക്ഷണത്തിന് സ്കൂളുകളിൽ ഇനി ലെമൺ റൈസും ഫ്രൈഡ് റൈസും; മെനു പുറത്തു വിട്ടു…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സർക്കാർ സ്കൂൾ ഉച്ചഭക്ഷണ മെനു പുറത്തു വിട്ടു. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി എന്നീ വിഭവങ്ങൾ ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. (The state government has released the school lunch menu. Education Minister V. Sivankutty clarified that it has been directed to include vegetable fried rice, lemon rice and vegetable biryani on one day a week.) വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നത്.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി കൊണ്ടുള്ള റൈസ് വിഭവങങൾ തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇവയോടൊപ്പം വെജിറ്റബിൾ കറികളും നൽകും. ഇവ കൂടാതെ പുതിന, നെല്ലിക്ക, മാങ്ങ, ഇഞ്ചി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള ചമ്മന്തിയും പരിഗണനയിലുണ്ട്. റാഗിബോൾസ്, അവിൽ വിളയിച്ചത്, ക്യാരറ്റ് പായസം, ഇലയട, കൊഴുക്കട്ട എന്നിവയും മെനുവിലുണ്ടായിരിക്കും.

See also  അമ്മ മനസ് .. പെറ്റമ്മ മരിച്ച നാലു വയസുകാരന് പാലൂട്ടി ആരോഗ്യപ്രവർത്തക , അശ്വതിക്ക് അഭിനന്ദനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article