Wednesday, June 18, 2025

രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി, ഇന്നത്തെ വിലയറിയാം

Must read

- Advertisement -

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയിലെത്തി. പവന് 400 രൂപ വര്‍ധിച്ച് 74,000 രൂപയിലുമെത്തി. ഈമാസം 14ന് രേഖപ്പെടുത്തിയ പവന് 74,560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്ക്. എന്നാല്‍ ഈ വിലയില്‍ ലാഭമെടുപ്പ് തകൃതിയായതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പവന് 960 രൂപയോളം കുറഞ്ഞിരുന്നു.

പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതാണ് സ്വര്‍ണവിലയെ വീണ്ടും ഉയര്‍ത്തിയത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7,590 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 3 രൂപ വര്‍ധിച്ച് 118 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

See also  തുടർച്ചയായി കൂപ്പുകുത്തി സ്വർണ വില , ഇന്നും വില കുറഞ്ഞു; ആശ്വാസത്തിൽ വിവാഹപ്പാർട്ടിക്കാരും ആഭരണപ്രേമികളും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article