Tuesday, July 8, 2025

ഇറാന്‍ – ഇസ്‌റായേല്‍ സംഘര്‍ഷം :യുഎഇയില്‍; വിസിറ്റിംഗ് വിസയിലെത്തിയവര്‍ക്ക് ട്രാവല്‍ ഏജന്റ്മാരുടെ മുന്നറിയിപ്പ്‌

വിസ പുതുക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാനുളള നടപടികള്‍ സ്വീകരിക്കണം

Must read

- Advertisement -

ദുബൈ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ സന്ദര്‍ശന വിസയിലെത്തിയവര്‍ വിസ കാലാവധി കാലഹരണപ്പെടുന്നതിന് മുന്‍പ് വേണ്ട നടപടികള്‍ എടുക്കണമെന്ന് ഓര്‍മിപ്പിച്ച് ട്രാവല്‍ ഏജന്റുമാര്‍. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ അവരുടെ വ്യോമാതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള മിക്ക വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ വേനലവധി കൂടി കണക്കിലെടുത്ത് മിക്ക വിമാന സര്‍വീസുകളും പൂര്‍ണമായി ബുക്ക് ചെയ്തിരിക്കുകയും വിമാന നിരക്കില്‍ വര്‍ധന വരുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നാട്ടിലേക്ക് തിരികെ പോകുന്നതില്‍ പ്രതിസന്ധികള്‍ നേരിടാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ വിസ കാലഹരണപ്പെടുന്നതിന് മുന്‍പ് അത് പുതുക്കുകയോ അല്ലെങ്കില്‍ സമയബന്ധിതമായി നാട്ടിലേക്ക് തിരികെയെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ ഓര്‍മിപ്പിക്കുന്നു.

വിമാനങ്ങള്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ സന്ദര്‍ശകര്‍ക്ക് ചിലപ്പോള്‍ കൃത്യസമയത്ത് നാട്ടില്‍ തിരികെയെത്തുന്നതിനായി ടിക്കറ്റുകള്‍ ലഭിക്കണമെന്നില്ല. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങിയാല്‍ സന്ദര്‍ശകര്‍ക്ക് പിഴ അടയ്‌ക്കേണ്ടി വരുമെന്നും ട്രാവല്‍ ഏജന്റുമാര്‍ യാത്രകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

See also  സ്വർണ വില റെക്കോർഡിൽ പവന് 600 രൂപ വർദ്ധിച്ചു|Gold Rate Today
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article