Friday, June 13, 2025

മുകേഷ് എം നായരെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവം; ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. (The headmaster of Thiruvananthapuram Fort School has been suspended for inviting vlogger Mukesh M Nair, an accused in a POCSO case, to participate in the school’s entrance ceremony.) ഹെഡ്മാസ്റ്റർ പ്രദീപ് കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.

See also  ചെന്താമര കാണാമറയത്ത്; തെരച്ചിലിന് ഡ്രോണും സ്കൂബാ ഡൈവിങ് ടീമും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article