തിരുവനന്തപുരം : കൃഷ്ണകുമാറിന്റെ മകള്‍ ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ പണം തട്ടിയെന്ന കേസിലെ നിര്‍ണായക രേഖകള്‍ പോലീസിന് ലഭിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ബാങ്ക് വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ദിയകൃഷ്ണയുടെ അക്കൗണ്ടും പോലീസ് പരിശോധിക്കും. തട്ടിക്കൊണ്ടു പോയെന്ന ജീവനക്കാരികളുടെ ഗുരുതര പരാതിയില്‍ സമീപ പ്രദേശത്തെയും സ്ഥലത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. വിശദമായ പരിശോധനക്ക് ശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് തീരുമാനം.
ണം തിരിമറി നടന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പക്ഷെ 69 ലക്ഷം നഷ്ടമായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കണം. ദിയയുടെയും ജീവനക്കാരികളുടയും അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാട് വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇതില്‍ വ്യക്തതയുണ്ടാകൂ. അതാണ് പൊലീസ് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ചത്.
തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ നഗരത്തിലെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. പണം തിരിമറി നടത്തിയെന്ന ജീവനക്കാരികള്‍ സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പുറത്തുവിട്ടിരുന്നു. പക്ഷെ ദിയ നികുതി വെട്ടിക്കാന്‍ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ജീവനക്കാരുടെ വാദം. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് എട്ടുലക്ഷം കൊടുത്തതെന്നും ഇവര്‍ പറയുന്നു. പക്ഷെ ദിയ കൃത്യമായി നികുതി അടച്ചതിന്റെ വിവരങ്ങളുണ്ടെന്നിരിക്കെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജീവനക്കാര്‍ തെളിവ് നല്‍കണമെന്ന് കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മേളനത്തിലും ആവശ്യപ്പെടുന്നു. പണം നഷ്ടമായതില്‍ പൊലീസിന് അറിയിക്കാതെ ജീവനക്കാരെ വിളിച്ചുവരുത്തിയത് ശരിയായില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.