Saturday, June 28, 2025

ഇലക്ഷന്‍ ഫണ്ട് അഭ്യര്‍ത്ഥനയുമായി പി.വി അന്‍വര്‍,ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍

Must read

- Advertisement -

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം വേണമെന്നും, മത്സരത്തില്‍ ശക്തമാകാന്‍ ജനങ്ങളോട് ഫണ്ട് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പി.വി അന്‍വര്‍. നേരത്തെ തന്റെ കയ്യില്‍ അതിനുള്ള പണം ഇല്ലെന്ന് കഴിഞ്ഞ ദിവസം പി.വി അന്‍വര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിലൂടെ ഇലക്ഷന്‍ സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു.

എന്നാല്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ധനാഢ്യന്‍ പി.വി. അന്‍വര്‍തന്നെയാണ്. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്. 2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്. 20,60,10,471 രൂപയുടെ ബാധ്യതയാണ് അന്‍വറിനുള്ളത്.

See also  പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചു , സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article