Friday, June 6, 2025

ലൈംഗികാതിക്രമ കേസില്‍ നടന്‍ ബാലചന്ദ്ര മേനോനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരിയായ നടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടും ഒന്നും കണ്ടെത്താനാവാതെ അന്വേഷണ സംഘം

Must read

- Advertisement -

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ നടന്മാര്‍ക്കെതിരെ വന്ന ലൈംഗികാരോപണങ്ങളില്‍ തെളിവ് കണ്ടെത്താനാകാതെ അന്വേഷണ സംഘം. ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. ഇക്കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതിയുമായി നടി രംഗത്തെത്തിയത്. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഇതിന് പിന്നാലെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്ര മേനോന്‍ രംഗത്തെത്തിയിരുന്നു.

See also  കാണുന്നതെല്ലാം അവിശ്വനീയമായ കാര്യങ്ങൾ അല്ലു അർജുന് പിന്തുണയുമായി രശ്മിക മന്ദാന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article