Friday, June 6, 2025

സ്വര്‍ണം റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ വന്‍ കുതിപ്പിലേക്ക് …

Must read

- Advertisement -

കൊച്ചി (Kochi): കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. (Gold prices have increased in Kerala today.) തിങ്കളാഴ്ച 1120 രൂപ കൂടിയതിന് പുറമെയാണ് ഇന്നത്തെ വര്‍ധനവ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടും. അതേസമയം, ലോക നേതാക്കളുടെ ചര്‍ച്ചയുടെ ഫലം നോക്കിയാകും വിപണി പ്രതികരിക്കുക എന്ന് കരുതുന്നു. ക്രിപ്‌റ്റോ കറന്‍സിയും സ്വര്‍ണവുമാണ് ഇപ്പോള്‍ വലിയ മുന്നേറ്റം നടത്തുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 72640 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഗ്രാമിന് 9080 രൂപയായി. ഈ വേളയില്‍ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ നേട്ടം കൊയ്യും. അതേസമയം, സ്വര്‍ണം വാങ്ങാനുള്ളവര്‍ കൂടുതല്‍ കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ഉചിതമല്ല. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. വില കുറഞ്ഞ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് അറിയാം.

18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് ഇന്ന് 7445 രൂപയാണ് വില. 15 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റിനേക്കാള്‍ വില കുറവാണ് ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്. ഒരു പവന്‍ വാങ്ങുമ്പോള്‍ 59560 രൂപയാണ് വരിക. അതേസമയം, ഒരു പവന്‍ ആഭരണത്തിന് 65000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും കൂടി ഉപഭോക്താവ് നല്‍കുമ്പോഴാണ് ഈ വിലയില്‍ എത്തുക.

ആഭരണം എന്ന നിലയില്‍ മാത്രം സ്വര്‍ണത്തെ കാണുന്നവര്‍ 18 കാരറ്റ് വങ്ങുന്നതാണ് നല്ലത്. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ചേര്‍ന്ന ആഭരണങ്ങളാണ് ഈ കാരറ്റിലുള്ളത്. ഉറപ്പ് കൂടുമെങ്കിലും സ്വര്‍ണത്തിന്റെ അളവ് കുറവായതിനാല്‍ വില കുറയും. അതേസമയം, വില്‍ക്കുന്ന വേളയിലും കുറഞ്ഞ വിലയേ കാണുകയുള്ളൂ.

See also  സ്വർണവില വീണ്ടും 52,000 കടന്നു, ഇന്ന് 760 രൂപ കൂടി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article