Friday, June 6, 2025

പ്രണയാഭ്യര്‍ഥന നിരസിച്ചു; 19 കാരി വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തി

Must read

- Advertisement -

പൊള്ളാച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച മലയാളി വിദ്യാര്‍ഥിനിയെ പൊള്ളാച്ചിയില്‍ വീടിനുള്ളില്‍ കയറി യുവാവ് കുത്തികൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകള്‍ അഷ്വിക (19) ആണ് മരിച്ചത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീണ്‍ കുമാര്‍ പൊലീസില്‍ കീഴടങ്ങി. മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രവീണ്‍കുമാര്‍ അഷ്വികയെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. അക്രമി പിന്നീട് പൊലീസില്‍ കീഴടങ്ങി.

നേരത്തെ അഞ്ചുവര്‍ഷത്തോളം പ്രവീണും കുടുംബവും അഷ്വികയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. ഈ സമയത്താണ് ഇവര്‍ പരിചയത്തിലാകുന്നത്. എന്നാല്‍, പ്രവീണിന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസം അഷ്വിക സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

See also  വെള്ളം ഒഴുക്കിയത് സംബന്ധിച്ച തർക്കം; അയൽവാസിയെ അടിച്ചുകൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article