Saturday, May 31, 2025

അതീവ സുരക്ഷാമേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തി വ്‌ളോഗെടുത്ത് കൊറിയന്‍ യുവതി; പോലീസ് അന്വേഷണം ആരംഭിച്ചു

Must read

- Advertisement -

തിരുവനന്തപുരം : അതീവ സുരക്ഷാമേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ പത്തിനു ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കൊറിയന്‍ വ്‌ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചിരിക്കുന്നത്. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഉത്സവ സമയത്താണ് ഡ്രോണ്‍ പറത്തിയിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ഇതു ചെയ്തതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

See also  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയ്ക്ക് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്; 1.57 കോടി രൂപ അടയ്ക്കണം …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article