Thursday, May 29, 2025

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘തുടരും’ മെയ് 30 മുതല്‍ ഒടിടിയില്‍, സിനിമ ജിയോ ഹോട്ട്‌സ്റ്റാര്‍ സ്വന്തമാക്കിയത് എമ്പുരാനെക്കാള്‍ കുറഞ്ഞ തുകയ്ക്ക്

Must read

- Advertisement -

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തുടരും ഒടിടിയിലേക്ക്. മെയ് 30 മുതല്‍ JioHotstar-ല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആര്‍ സുനില്‍ രചിച്ച ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തി ആണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി ബൈജു, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രം ജിയോഹോട്‌സ്റ്റാര്‍ സ്ട്രീമിങ്ങിനായി സ്വന്തമാക്കിയത് 20 കോടി രൂപയ്ക്കാണ്. എമ്പുരാന്‍ 60 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാറിലെത്തിയത്. ബെന്‍സ് എന്നറിയപ്പെടുന്ന ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡര്‍ കാറുമായി ഒരു അസാധാരണ സംഭവത്തില്‍ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കില്‍ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതല്‍ അവസാനം വരെ മുള്‍മുനയില്‍ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.

See also  എമ്പുരാന്‍ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ…; മോഹന്‍ലാല്‍ - ശോഭന ഹിറ്റ് ജോഡിയുടെ തുടരും ട്രെയിലര്‍ റിലീസ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article