- Advertisement -
ലൂസിഫര്‍ സിനിമയിലൂടെ ശ്രദ്ധേയായ നടി ശ്രിയ രമേഷ് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. സീരിയില്‍ ഷൂട്ടിങ്ങിനിടെ നടിയുടെ സാരിയില്‍ തീ പിടിക്കുകയായിരുന്നു.
അപകടത്തിന്റെ വീഡിയോ ശ്രിയ രമേഷ് ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വച്ചു. തെലുങ്ക് സീരിയലില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു അപകടം.
ഒരു നടിയുടെ അപകടകരമായ ജീവിതം. തിരശ്ശീലയ്ക്ക് പിന്നില്‍’ എന്നും വീഡിയോയ്ക്കൊപ്പം അവര്‍ കുറിച്ചു. ശ്രിയയുടെ സാരിയുടെ അറ്റത്ത് തീ പടരുന്നതും പേടിച്ച് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ കാര്‍പറ്റ് തീയുടെ മുകളിലേക്കിട്ടതോടെ അണയുകയായിരുന്നു.