തനിക്കെതിരെയുളള മാനേജരുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണിമു
കുന്ദന്‍. വിപിന്‍കുമാര്‍ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ലെന്നും വര്‍ഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദന്‍ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി. സിസിടിവി ക്യാമറ ഉള്ളിടത്താണ് ഇതെല്ലാം നടന്നതെന്നും സുഹൃത്ത് വിഷ്ണു ഉണ്ണിത്താനും സംഭവം നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ `
”എന്റെ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ വിപിന്റെ ഭാഗത്തു നിന്നുണ്ടായി. വര്‍ഷങ്ങളായി കൂടെ നിന്ന ഒരാള്‍ പെട്ടന്നു നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല. ‘മേപ്പടിയാന്‍’ സംവിധായകനായ വിഷ്ണു മോഹന്‍ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോള്‍ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങള്‍ നേരിട്ടു കണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ പറഞ്ഞു.
ഇത്രയും വര്‍ഷം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കൂട്ടിയ ഒരാള്‍ എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാന്‍ കൊച്ചിയിലെ ഫ്‌ലാറ്റിലെത്തിയത്. ഇത്രയും നാള്‍ കൂടെ കൊണ്ടുനടന്നിരുന്നൊരാള്‍ നമ്മളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോയെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.