- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 360 രൂപയാണ് വർധിച്ചത്. ഇന്ന് പവന് 71960 രൂപയാണ് നിരക്ക്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8995 രൂപയായി. 18 കാരറ്റ് സ്വര്‍ണം 40 രൂപ വര്‍ധിച്ച് 7385 രൂപയായിട്ടുണ്ട്. അതേസമയം, വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാമിന് 110 രൂപയാണ് ഇന്ന് കേരളത്തിലെ വിപണിവില.
ഇന്നലെ കുറഞ്ഞതിനേക്കാള്‍ വിലയാണ് ഇന്ന് വര്‍ധിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ ഇന്ന് വിലയില്‍ കാര്യമായ മുന്നേറ്റമില്ല എന്നിരിക്കെയാണ് കേരളത്തില്‍ വില കൂടിയത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത. ഇന്നലെ 320 രൂപയാണ് പവന് കുറഞ്ഞത്.