Thursday, May 22, 2025

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 77.81%

Must read

- Advertisement -

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം

78.69 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. 0.88 ശതമാനമാണ് കുറവ് വന്നത്. 30145 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ്‌.

  • സയന്‍സ് ഗ്രൂപ്പ് വിജയശതമാനം- 83.25
  • ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിജയശതമാനം- 69.16
  • കൊമേഴ്‌സ് ഗ്രൂപ്പ് വിജയശതമാനം- 74.21

ജൂണ്‍ 21 മുതല്‍ 27 വരെ സേ പരീക്ഷയുണ്ടായിരിക്കും.

3.30 മുതല്‍ ഫലം വെബ്‌സൈറ്റുകളില്‍ ലഭ്യമാവും.  www.results.hse.kerala.gov.inwww.prd.kerala.gov.inresults.kerala.gov.inexamresults.kerala.gov.inresult.kerala.gov.inresults.digilocker.gov.inwww.results.kite.kerala.gov.in.

See also  ട്രെയിനിലെ ചിത്രമെടുത്ത ബബിതയ്ക്കു ബിഗ് സല്യൂട്ട് , വിശാഖപട്ടണത്തെ മലയാളി സമാജത്തിന്റെ ഇടപെടലും നിർണായകമായി , കഴക്കൂട്ടത്തെ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article