Wednesday, May 21, 2025

തൃശ്ശൂര്‍ ചാവക്കാടും മലപ്പുറത്തും ദേശീയപാതയില്‍ വിള്ളല്‍; പ്രതിഷേധവുമായി നാട്ടുകാര്‍

Must read

- Advertisement -

തൃശ്ശൂർ: ചാവക്കാട് ദേശീയപാതയിൽ വിള്ളൽ. മേൽപ്പാലത്തിന് മുകളിൽ ​ടാറിട്ട ഭാ​ഗത്താണ് വിള്ളൽ. 50 മീറ്റർ നീളത്തിൽ രൂപപ്പെട്ട വിള്ളൽ ടാറും പൊടിയുമിട്ട് അടയ്ക്കാനും ശ്രമം നടന്നു. ​ഗതാ​ഗതത്തിന് തുറന്നുകൊടുക്കാത്ത ഭാ​ഗത്താണ് വിള്ളൽ കണ്ടത്.

ദേശീയ പാത നിർമാണത്തിലെ അപാകതകൾ ചൂണ്ടികാട്ടി പ്രദേശത്ത് യൂത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ ​ഗതാ​ഗതം സ്തംഭിച്ചു. പ്രദേശത്ത് ​ഗതാ​ഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

മലപ്പുറം കൂരിയാടിന് പിന്നാലെ മമ്മാലിപ്പടിയിലും ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. എടരിക്കോട്-മമ്മാലിപ്പടി വഴി കടന്നുപോകുന്ന പാതയിലാണ് വിള്ളൽ. ​റോഡിലും ഡിവൈഡറിലും വിള്ളൽ വീണു.

കണ്ണൂർ തളിപ്പറമ്പിലും ദേശീയപാത നിർമാണത്തിലെ അപാകത ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. കുപ്പത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ചത്തെ മഴയിൽ പണിനടക്കുന്ന ദേശീയപാതയിൽനിന്ന് വീടുകളിലേക്ക് ചെളിയും മണ്ണും ഒഴുകിയിറങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. കളക്ടർ സ്ഥലത്തെത്താമെന്ന ഉറപ്പിനെ തുടർന്ന് താത്കാലികമായി നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു.

See also  തിരുവമ്പാടി വേല ഇന്ന്; വെടിക്കെട്ട് നാളെ പുലർച്ചെ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article