Saturday, June 14, 2025

സ്വര്‍ണ്ണവിലയില്‍ വമ്പന്‍ കുതിപ്പ് ഒറ്റയടിക്ക് 1,760 രൂപയുടെ വര്‍ധന, വെളളിക്കും വില കൂടി

Must read

- Advertisement -

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വമ്പന്‍ കുതിപ്പ്, ഗ്രാമിന് 220 രൂപ വര്‍ധിച്ച് 8,930 രൂപയായി. പവന് 1,760 രൂപ വര്‍ധിച്ച് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ സ്വര്‍ണവില പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയായിരുന്നു. കനംകുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7,320 രൂപയായി. വെള്ളിവിലയിലും ഇന്ന് കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 109 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പവന് 77,315 രൂപയെങ്കിലും വേണം. ഒരു പവന്‍ സ്വര്‍ണത്തിന് 71,440 രൂപയാണ് വിലയെങ്കിലും പണിക്കൂലിയും നികുതിയും അടക്കം കൂടുതല്‍ തുക നല്‍കേണ്ടി വരും.

See also  സ്വര്‍ണവില വീണ്ടും കൂടി, ഇന്നത്തെ വിലയറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article