സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മണിരത്‌നവും ഉലകനായകന്‍ കമല്‍ ഹാസനും ഒന്നിക്കുന്ന പുതിയ ചിത്രം ‘തഗ് ലൈഫിന്റെ ട്രെയിലര്‍ ട്രെന്‍ഡിംഗിലാണ്. ആരാധകര്‍ക്ക് വന്‍ വിഷ്വല്‍ ട്രീറ്റ് നല്‍കിയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. ട്രെയ്ലറില്‍ കാണിച്ചിരിക്കുന്ന ഇന്റിമേറ്റ് രംഗങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്.
ട്രെയ്ലറില്‍ നടി അഭിരാമിയെ കമല്‍ ലിപ്പ് കിസ് ചെയ്യുന്ന രംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 70 വയസുകാരനായ കമല്‍ഹാസന്‍ 30 വയസോളം ചെറുപ്പമുള്ള അഭിരാമിയെ ചുംബിക്കുന്നതാണ് പലരും പ്രശ്നമായി ഉന്നയിക്കുന്നത്. ഒപ്പം പലരും കരുതിയത് പോലെ ചിത്രത്തില്‍ സിമ്പുവിന്റെ ജോഡിയല്ല തൃഷ എന്നതും ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ സിനിമയെ സിനിമയായി കാണണമെന്നാണ് കമല്‍ ആരാധകര്‍ പറയുന്നത്.