Monday, May 19, 2025

ഐബി ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഐബി ഉദ്യോഗസ്ഥയായ മേഘയെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സഹപ്രവർത്തകൻ ഇപ്പോഴും ഒളിവിലാണ്. (The colleague accused in the suicide of IB officer Megha is still absconding.) ഐബി ഉദ്യോഗസ്ഥയെ മാർച്ച് 24-നാണ് തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട്, സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മേഘ മരിച്ച് 55 ദിവസം പിന്നിടുമ്പോഴും സുകാന്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തെത്തുടർന്ന് ഐബിയിൽനിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു.

അതേസമയം മരണം നടന്ന് മൂന്നാംദിവസം മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അച്ഛൻ മധുസൂദനൻ എടുത്തിരുന്നു. അപ്പോഴാണ് മകളുടെ ശമ്പളം മുഴുവൻ സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നതെന്ന് മനസ്സിലായത്. ഇയാൾ, സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്ന് മേഘയുടെ കുടുംബം ആരോപിച്ചു. ഇത് സാധൂകരിക്കുന്ന തെളിവുകളും ഇവർ പോലീസിന് കൈമാറി.

ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞു. അന്വേഷണത്തിൽ അപാകമോ തടസ്സമോ ഉണ്ട്. കാരണം അറിയില്ലെന്നും മേഘയുടെ അച്ഛൻ പറഞ്ഞു. സുകാന്തിന്റെ വീട് പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോൾ സുകാന്തിന്റെ ലാപ്പ്‌ടോപ്പും ഫോണും ലഭിച്ചെന്നും പോലീസ് പറഞ്ഞു. പ്രതി കാണാമറയത്താണോ കാണുന്ന മറയത്താണോ എന്നും അറിയില്ല. മകളുടെ മരണത്തിൽ നീതിപൂർവമായ അന്വേഷണം വേണമെന്നും അച്ഛൻ ആവശ്യപ്പെട്ടു.

See also  ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ റാഗിംഗ് അല്ല, കുടുംബപ്രശ്നമാണ് കാരണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article