Monday, May 19, 2025

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത എസ്‌ഐയോട് പണം ചോദിച്ച എ സിക്കും പൊലീസുകാരിക്കും സസ്‌പെന്‍ഷന്‍…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : പൊലീസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയായ സബ് ഇന്‍സ്‌പെക്ടറില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റന്‍ഡ് കമന്‍ഡാന്റിനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. (The Assistant Commandant and Senior Civil Police Officer who demanded Rs 25 lakh from the accused Sub-Inspector to cover up the rape of a policewoman have been suspended.) കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്‍ഡ് കമന്‍ഡാന്റ് സ്റ്റാര്‍മോന്‍ ആര്‍ പിള്ള, സൈബര്‍ ഓപ്പറേഷനിലെ ഓഫീസ് റൈറ്റന്‍ അനു ആന്റണി എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്‌റിച്ച് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വില്‍ഫര്‍ ഫ്രാന്‍സിന്റെ പേരിലാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതായി പരാതി ഉയര്‍ന്നത്. കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായി സ്റ്റാര്‍മോന്‍25 ലക്ഷം രൂപ അനു ആന്റണി മുഖേന ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തിയത്. നവംബര്‍ 16ന് നടന്ന സംഭവം ഇരയായ പൊലീസ് ഉദ്യോഗസ്ഥ അനു ആന്റണിയെ അറിയിച്ചിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട ഉദ്യോഗസ്ഥ സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോനെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റാര്‍മോന്‍ പിള്ള കേസ് ഒത്തുത്തീര്‍പ്പാക്കാന്‍ വില്‍ഫറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

See also  ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവാർഡ് ഉമ്മൻ ചാണ്ടിക്ക്.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article