തിരുവനന്തപുരം (Thiruvananthapuram) : രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. (The results of the second year Higher Secondary/Vocational Higher Secondary examinations will be announced on May 22.) ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക.
മൂല്യ നിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. 4,44,707 വിദ്യാര്‍ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം നടന്നു വരികയാണ്. 4,13,589 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ടാബുലേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണ്.
എസ്എസ്എല്‍സി ഫലം മെയ് 9നാണ് പ്രഖ്യാപിച്ചത്. 99.5 ശതമാനമായിരുന്നു വിജയം. 4,24,583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.