കൊല്ലം (Kollam) : അമ്മയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. (After brutally murdering his mother by slitting her throat, the son committed suicide.) കൊല്ലം കൊട്ടിയത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊട്ടിയം തഴുത്തല പി.കെ. ജംഗ്ഷന് സമീപം താമസിക്കുന്ന നസിയത് (60)നെയാണ് മകൻ ഷാൻ (33) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
നസിയത്തിന്റെ മൃതദേഹം വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്. കൊലപാതകത്തിനും തുടർന്നുള്ള ആത്മഹത്യയ്ക്കും പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വഴക്കുണ്ടായതിന്റെ ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
രാവിലെ ഏഴുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പടെയുള്ളവരെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൊലപാതകത്തിന് കാരണം അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കുവെന്ന് കൊട്ടിയം പോലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് പറഞ്ഞു.