Wednesday, May 14, 2025

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ സീനിയർ ക്രൂരമായി മർദിച്ചതായി പരാതി; ബാർ അസോസിയേഷനിൽനിന്ന് അഭിഭാഷകനെ സസ്പെൻഡ് ചെയ്‌തു

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മർദിച്ചതായി പരാതി. (A complaint has been filed that a senior lawyer brutally beat up a junior lawyer at the Vanchiyoor court.) പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദിച്ചതായാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. മുഖത്ത് പരുക്കേറ്റ അഭിഭാഷക തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മോപ് സ്‌റ്റിക് ഉപയോഗിച്ച് മുഖത്തടിച്ചതായാണ് പരാതി.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു. ഇവർ തമ്മിൽ മുൻപും പല തർക്കങ്ങളുമുണ്ടായിരുന്നു. മോപ് സ്‌റ്റിക് കൊണ്ടുള്ള മർദനത്തിൽ നിലത്തു വീണശേഷം സീനിയർ അഭിഭാഷകൻ ചവിട്ടിയെന്നും ശ്യാമിലി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ഇതു വരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. അതേ സമയം ശ്യാമിലിയെ ക്രൂരമായി മർദിച്ചതിന് സീനിയർ അഭിഭാഷകൻ ബെയ്‌ലിനെ തിരുവനന്തപുരം ബാർ അസോസിയേഷനിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു.

See also  ബിജെപിയിലേക്ക് കൂടുതൽ പേർ എത്തും, പത്മജ കേരളത്തിൽ പ്രചരണത്തിനിറങ്ങും; സി കൃഷ്ണകുമാർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article