തിരുവനന്തപുരം (Thiruvananthapuram) : വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പത്തൊൻപതുകാരൻ അറസ്റ്റിൽ. (A 19-year-old boy who raped a female student by promising to marry her has been arrested.) ഉണ്ടൻകോട് പീച്ചിയോട് സ്വദേശി അജിത് ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ഹോട്ടൽ ജീവനക്കാരനാണ് അജിത്ത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ കുറേക്കാലമായി ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം വാഗ്ദാനം നൽകി ഏറെ നാൾ പീഡിപ്പിച്ചു എന്നാണ് പരാതി. സുഹൃത്തിൻറെ സഹപാഠിയായ വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിച്ചു താമസിക്കുകയായിരുന്ന അജിത്തിനെ വെള്ളറട സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.