- Advertisement -
കട്ടപ്പന (Kattappana) : വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചു വീണു. (A man riding on the back seat of a motorcycle near the SML junction in Vellayamkudi fell down after suffering a heart attack.) മേമ്മൂറിയിൽ അജോമോൻ (31) ആണ് തെറിച്ച് വീണത്.
ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് തെറിച്ചുവീണതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.