- Advertisement -
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവില രണ്ട് തവണയായി പവന് 2,360 രൂപ കുറഞ്ഞിരുന്നു. യു.എസ് – ചൈന സമവായത്തെ തുടര്‍ന്നാണ് സ്വര്‍ണ്ണവില കുത്തനെയിടിഞ്ഞത്.എന്നാല്‍ ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,765 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 70,120 രൂപയിലെത്തി.
ഭാരം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,190 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 രൂപയില്‍ തുടരുന്നു.