Monday, May 12, 2025

വരുമാനത്തിലും കിംഗ്, റിട്ടയറായ കോലിയുടെ ആസ്തി 1000 കോടിയിലധികം, മുംബൈയിലും ലണ്ടനിലും ആഡംബര വസതി

Must read

- Advertisement -

ആരാധകരെ നിരാശയിലാഴ്ത്തി വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുന്ന്. രോഹിത് ശര്‍മ്മയുടെ പിന്നാലെ കോലിയുടെ വിരമിക്കല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ രാജാവായി വാണിരുന്ന വിരാട് കോലിയുടെ സാമ്പത്തിക ആസ്തി അറിയാം.

വിരാട് കോലിയ്ക്ക് ഏകദേശം 1075 കോടി രൂപയുടെ ആസ്തിയുണ്ട്. വിരാടിന്റെ ശരാശരി വാര്‍ഷിക വരുമാനം ഏകദേശം 15 കോടി രൂപയാണ്. അദേഹത്തിന് ബിസിസിഐയില്‍ നിന്ന് പ്രതിവര്‍ഷം 7 കോടി രൂപ കോണ്‍ട്രാക്ടിലൂടെ ലഭിക്കുന്നു്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഗ്രേഡ് എ+ കരാറിലാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഒരു മത്സരത്തിന് 15 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഏകദിന മത്സരത്തിന് 6 ലക്ഷം രൂപയും ടി-20 മത്സരത്തിന് 3 ലക്ഷം രൂപയുമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

പ്രമുഖ കമ്പനികളില്‍ വിരാട് കോഹ്‌ലി നിക്ഷേപം നടത്തിയിട്ടുണ്ട്. കോഹ്ലി ബ്ലൂ ട്രൈബ്, ചിസല്‍ ഫിറ്റ്നസ്, ന്യൂവ, ഗാലക്റ്റസ് ഫണ്‍വെയര്‍ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ലിമിറ്റഡ്, സ്പോര്‍ട് കോണ്‍വോ, ഡിജിറ്റ്. ഇവയില്‍ നിന്നെല്ലാം അദ്ദേഹം നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്.

വിരാടിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് പരസ്യങ്ങ. മാന്യവര്‍, എംപിഎല്‍, പെപ്‌സി, ഫിലിപ്‌സ്, ഫാസ്റ്റ്ട്രാക്ക്, ബൂസ്റ്റ്, ഓഡി, എംആര്‍എഫ്, ഹീറോ, വാല്‍വോലിന്‍, പ്യൂമ തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ നിന്നാണ് വിരാട് കോടിക്കണക്കിന് പണം സമ്പാദിക്കുന്നു.

ഏറ്റവും ജനപ്രിയരായ കായികതാരങ്ങളില്‍ ഒരാളാണ് വിരാട്. ഇന്‍സ്റ്റാഗ്രാമില്‍ 260 ദശലക്ഷം ഫോളോവേഴ്സുണ്ട്. വിരാട് കോഹ്ലി തന്റെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഏകദേശം 5 മുതല്‍ 8 കോടി രൂപ വരെ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിരാട് കോഹ്ലിയുടെ വരുമാനം അനുസരിച്ച്, അദ്ദേഹത്തിന്റെ ജീവിതശൈലിയും വളരെ ആഡംബരപൂര്‍ണ്ണമാണ്. അദ്ദേഹത്തിന്റെ കാര്‍ ശേഖരത്തില്‍ ഓഡി ക്യു7 (70 മുതല്‍ 80 ലക്ഷം രൂപ വരെ), ഓഡി ആര്‍എസ്5 (ഏകദേശം 1.1 കോടി രൂപ), ഓഡി ആര്‍8 എല്‍എംഎക്‌സ് (ഏകദേശം 2.97 കോടി രൂപ), ഓഡി എ8എല്‍ ഡബ്ല്യു12 ക്വാട്രോ (ഏകദേശം 1.98 കോടി രൂപ), ലാന്‍ഡ് റോവര്‍ വോഗ് (ഏകദേശം 2.26 കോടി രൂപ) എന്നിവ ഉള്‍പ്പെടുന്നു.

കൂടാതെ വിരാടിന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രണ്ട് ബെന്റ്‌ലി കാറുകളും ഉണ്ട്. മുംബൈയിലും ലണ്ടനിലുമായി അദ്ദേഹത്തിന് രണ്ട് ആഡംബര വീടുകളും ഉണ്ട്.

See also  ചരിത്രം തിരുത്തി പാറ്റ് കമ്മിൻസ്.. റെക്കോർഡ് തുകയ്ക്ക് സൺ റൈസേഴ്സിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article