തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിൽ ഇത്തവണ കാലവർഷം (തെക്ക് – പടിഞ്ഞാറൻ മൺസൂൺ) നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. (The Central Meteorological Department has said that the monsoon (south-west monsoon) will arrive early in Kerala this year.) സാധാരണ ജൂൺ ഒന്നിന് കേരളത്തിലെത്തുന്ന കാലവർഷം ഇത്തവണ അഞ്ച് ദിവസം നേരത്തെ എത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം മെയ് 27ന് കേരളത്തിലെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
അതേസമയം ബംഗാൾ ഉൾക്കടലിലും അറബികടലിലും വേനൽ മഴയിൽ നിന്ന് കാലാവർഷത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനകൾ കാറ്റിന്റെ ദിശയിൽ കണ്ടു തുടങ്ങിയിട്ടുണ്ടെന്നാണ് കാലവസ്ഥ വകുപ്പ് പറയുന്നത്. ഇത് പ്രകാരം മെയ് 13 -ഓട് കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. തുടർന്നുള്ള നാല്, അഞ്ച് ദിവസത്തിനുള്ളിൽ, തെക്കൻ അറബിക്കടൽ, മാലിദ്വീപ് , കൊമോറിൻ മേഖലയുടെ ചില ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും ആൻഡമാൻ കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയെന്നാണ് അറിയിപ്പ്.
ഇതിനു പുറമെ സംസ്ഥാനത്തെ കനത്ത ചൂടിനിടെയിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 5.30 മുതൽ നാളെ രാത്രി 11.30 വരെ 0.4 മുതൽ 0.7 മീറ്റർ വരെയും, തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) നാളെ വൈകിട്ട് 05.30 വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.