തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. (Gold prices have fallen sharply in the state today.) പവന് ഇന്നൊരൊറ്റ ദിവസംകൊണ്ട് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ മെയ് ആറിന് ശേഷം സ്വർണവില വീണ്ടും 72,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 71,040 രൂപയാണ്. സ്വർണവില കുറഞ്ഞത് വിവാഹ വിപണിയ്ലെയട്ക്കം ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്.
മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്. എന്നാൽ ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് സ്വർണവില കുത്തനെ ഉയർന്നു . വെള്ളിയാഴ്ച ഇടിവുണ്ടായതിന് ശേഷം ഇന്നാണ് സ്വർണവില കുറയുന്നത് .
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7320 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.