Saturday, May 10, 2025

14 കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ഇരട്ടജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും…

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

Must read

- Advertisement -

ചെറുതോണി (Cheruthoni) : പതിന്നാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് മരണംവരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. (A 61-year-old man has been sentenced to double life imprisonment until death and a fine of Rs 2 lakh for raping a 14-year-old girl and impregnating her.) ഇടുക്കി പടമുഖം ചെരുവില്‍ വീട്ടില്‍ ബേബി (61) യെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.

2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീടിന്റെ പിന്‍ഭാഗത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഗര്‍ഭിണിയായ കുട്ടിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്.

രണ്ട് ജീവപര്യന്തങ്ങളും മരണംവരെയാണെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ ഹാജരായി.

See also  ചേർപ്പിൽ സിപിഐ കാരുടെ കൂട്ട രാജി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article