- Advertisement -
തിരുവനന്തപുരം: സ്വര്‍ണ്ണപ്രേമികള്‍ക്ക് ആശങ്കയായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 240 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 72,360 രൂപയാണ്. നാല് ദിവസംകൊണ്ട് 3000 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായ ശേഷം ഇന്നലെ കുത്തനെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. മെയ് ആരംഭിച്ചതോടെ 1720 രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വര്‍ണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ അതിന് വിപരീതമായി സ്വര്‍ണവില കുതിക്കുകയാണ് ഉണ്ടായാത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9045 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7455 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.