Saturday, May 10, 2025

ലോകത്തിലെ വന്‍ സൈനിക ശക്തിയായ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അബദ്ധത്തിലേക്ക്…തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

Must read

- Advertisement -

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അബദ്ധത്തിലേക്ക്. ‘ബുര്യാന്‍ ഉല്‍ മസൂര്‍’ എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. ‘തകര്‍ക്കാനാകാത്ത മതില്‍’ എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്ക് സൈന്യത്തിന്റെ നീക്കം. വന്‍ സൈനിക ശക്തിയായ ഇന്ത്യ.

കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യപാക്ക് പോര്‍വിമാനങ്ങള്‍ പരസ്പരം ആക്രമണം നടത്തുന്നെന്നും (ഡോഗ് ഫൈറ്റ്) പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പാകിസ്ഥാന്‍ അതിര്‍ത്തികടന്ന് വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്യും. ഇന്ത്യയെ ആക്രമിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പതിരോധ മന്ത്രാലയം വാര്‍ത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് ലോകത്തെ അഭിസംബോധന ചെയ്യുക

See also  ഏഴ് മാസം ഗർഭിണിയായ 19കാരിയെ കൊലപ്പെടുത്തി കാമുകനും സുഹൃത്തുക്കളും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article