ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പറഞ്ഞ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ ഹിമാന്‍ഷി നര്‍വാള്‍. നേരത്തെ പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലിംങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞതിന് കടുത്ത സൈബര്‍ ആക്രമണമാണ് ഹിമാന്‍ഷിക്കെതിരെയുണ്ടായത്. വലിയ തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളും വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമര്‍ശങ്ങളുമാണ് ഹിമാന്‍ഷിക്ക് ഏറ്റുവാങ്ങേണ്ടതായി വന്നത്.
പാകിസ്ഥാന് അര്‍ഹിക്കുന്ന മറുപടിയാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. സാധാരണക്കാരായ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്. ജീവനുവേണ്ടി കേണപേക്ഷിച്ചപ്പോള്‍ മോദിയോട് പോയി പറയൂ എന്നാണ് അവര്‍ പറഞ്ഞത്. അതിനുള്ള മറുപടി അവര്‍ക്ക് കിട്ടിയെന്നും ഹിമാന്‍ഷി പ്രതികരിച്ചു. ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറുദിവസമായിട്ടേയുള്ളൂവെന്ന് അവരോട് കരഞ്ഞുപറഞ്ഞതാണ്. ഒന്നും ചെയ്യരുതേയെന്ന് ഭീകരരോട് കേണപേക്ഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് പോയി മോദിയോട് പറയൂ എന്നാണ്. ഇന്ന് അതിനുള്ള മറുപടി മോദിജിയും ഇന്ത്യന്‍ സൈന്യവും കൊടുത്തു കഴിഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പകരംചോദിക്കാനായി എന്നതില്‍ സന്തോഷമുണ്ട്. പക്ഷേ വിനയ് അടക്കം 26 പേര്‍ നമുക്കൊപ്പമില്ലല്ലോ എന്ന വിഷമമുണ്ട്’ എന്നും ഹിമാന്‍ഷി കൂട്ടിച്ചേര്‍ത്തു.
‘