പൂരം കാണാന്‍ ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേക്കുളള യാത്രയ്ക്കിടെ ഫോണില്‍ തുടരും സിനിമ കണ്ട യുവാവ് അറസ്റ്റില്‍. മികച്ച കളക്ഷനോടെ ് മോഹന്‍ലാല്‍ ചിത്രം തിയറ്റുകളില്‍ മുന്നേറുകയാണ്. ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ യാത്രക്കാരനാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് കണ്ട് പിടിയിലായത്.
ഇതിനു മുന്‍പും ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരുന്നു. ലപ്പുറത്ത് നിന്ന് വാഗമണ്ണിലേക്കുപോയ ടൂറിസ്റ്റ് ബസ്സിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചത്. ബസില്‍ പ്രദര്‍ശിപ്പിച്ചത് തെളിവുസഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടന്‍ ബിനു പപ്പുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് എം.രഞ്ജിത്ത് സൈബര്‍ സെല്‍ ഹെഡ്ക്വാര്‍ടേഴ്‌സില്‍ പരാതി നല്‍കി.