Tuesday, May 6, 2025

ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ പോലീസ്. അര്‍ധരാത്രി ജാമ്യം നല്‍കി കോടതി

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുളള വെല്ലുവിളിയെന്ന് രാജീവ് ചന്ദ്രശേഖര്‍

Must read

- Advertisement -

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലുടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിലടയ്ക്കാനുളള പോലീസ് ശ്രമം പൊളിഞ്ഞു. ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2024 ഡിസംബര്‍ 23 ന് മറുനാടന്‍ മലയാളിയുടെ ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്
മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയിലാണ് പോലീസ് നടപടിയുണ്ടായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്‌ഐആറിട്ട് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും. അര്‍ധ രാത്രി കോടതി ജാമ്യം നല്‍കുകയായിരുന്നു.

‘പ്രായമായ അപ്പന്റെയും അമ്മയുടെയും മുന്നില്‍ നിന്ന് തന്നെ പിടിച്ചുകൊണ്ടുവന്നു. കേസെന്തെന്ന് തന്നോട് പറഞ്ഞിട്ടില്ല. മകള്‍ക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളും. പിണറായിസം തുലയട്ടെ. ഷര്‍ട്ടിടാന്‍ പൊലീസ് അനുവദിച്ചില്ല. കേസിന്റെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം പറയാമെന്ന് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാന്‍ ജയിലിലേക്ക് പോകുന്നു’- എന്നും ഷാജന്‍ പ്രതികരിച്ചു.

വസ്ത്രം പോലും ധരിക്കാന്‍ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

See also  എൻസി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ;ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article