- Advertisement -
കോഴിക്കോട് (Kozhikkod) : കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും പുക ഉയരുന്നതായി വിവരം. There is information that smoke is rising again at Kozhikode Medical College.) അത്യാഹിത വിഭാഗത്തിലെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അതേ അത്യാഹിത വിഭാഗത്തിലാണ് വീണ്ടും തീപിടിത്തമണ്ടായതെന്നാണ് വിവരം.
സെർവർ റൂം വീണ്ടും പ്രവർത്തനം തുടങ്ങിയപ്പോഴാണ് പുക ഉയർന്നത്. ഇലക്‌ട്രിക്കൽ ഇന്‍സ്പെക്‌റ്ററുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസത്തിന്‍റെ തുടർന്നുള്ള പരിശോധന നടക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട് നാല്, അഞ്ച് നിലകളിലെ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.