Monday, May 5, 2025

ജിം ട്രെയ്‌നറായ ഭർത്താവ് ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധം; പിന്നാലെ യുവതി ശ്വാസംമുട്ടി മരിച്ചു….

2018ല്‍ വിവാഹിതരായ ഇവര്‍ക്ക് നാല് വയസ്സും രണ്ട് വയസ്സുമുള്ള രണ്ട് കുട്ടികളുണ്ട്. ഭാസ്‌കറും ശശികലയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് മദ്യപിച്ചിരുന്നുവെന്നും, അതിനിടയില്‍ ഭാര്യയുടെ കൈകളും കാലുകളും കെട്ടി, കഴുത്തില്‍ തുണി ചുറ്റിയെന്നും ഭാസ്‌കര്‍ പോലീസിനോട് പറഞ്ഞു. ഇതാണ് ശ്വാസംമുട്ടലിന് കാരണമായത്.

Must read

- Advertisement -

ഹൊസൂര്‍ (Hosoor) : ജിം ട്രെയ്‌നറായ ഭര്‍ത്താവ് ഭാര്യയെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ യുവതി ശ്വാസംമുട്ടി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. (The shocking incident in which a young woman suffocated to death after her gym trainer husband tied her up and had sex with her is shocking.) 34 വയസ്സുള്ള ജിം പരിശീലകന്‍ ഭാസ്‌കറാണ് ഈ കേസില്‍ അറസ്റ്റിലായത്.

32 വയസ്സുള്ള ഭാര്യ ശശികല ഏപ്രില്‍ 30നാണ് മരിച്ചത്. കൈകാലുകള്‍ ബന്ധിച്ചുള്ള ബോണ്ടേജ് സെക്‌സ്-ലൈംഗിക വേഴ്ചയ്ക്കിടെ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് ഭാസ്‌കര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

സ്ത്രീകള്‍ക്ക് മാത്രമായുള്ള ജിം നടത്തി വരികയായിരുന്നു ശശികല. 2018ല്‍ വിവാഹിതരായ ഇവര്‍ക്ക് നാല് വയസ്സും രണ്ട് വയസ്സുമുള്ള രണ്ട് കുട്ടികളുണ്ട്. ഭാസ്‌കറും ശശികലയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് മദ്യപിച്ചിരുന്നുവെന്നും, അതിനിടയില്‍ ഭാര്യയുടെ കൈകളും കാലുകളും കെട്ടി, കഴുത്തില്‍ തുണി ചുറ്റിയെന്നും ഭാസ്‌കര്‍ പോലീസിനോട് പറഞ്ഞു. ഇതാണ് ശ്വാസംമുട്ടലിന് കാരണമായത്. പിന്നീട് ശശികലയുടെ മൂക്കില്‍ നിന്ന് രക്തം വരികയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരിക്കുകയും ചെയ്തു.

See also  ഈ നാല് മാര്‍ഗങ്ങള്‍ പിന്തുടരൂ… ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article