ദിവസവും നിരവധി വീഡിയോകളാണ്
സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. (Many videos are being shared on social media every day.) അത്തരത്തിൽ തങ്ങളുടെ വീഡിയോ വെെറലാകാൻ പലതും ചെയ്യുന്നവരാണ് യുവ തലമുറ. ഇപ്പോഴിതാ വെെറലാവാൻ ശ്രമിച്ച് അബദ്ധത്തിൽ ചെന്നുച്ചാടിയ ഒരു യുവാവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
മ്യൂസിക് വീഡിയോ എടുക്കുന്നതിന് തന്റെ പാന്റിൽ തീ ഇട്ടതാണ് കാരണം. പാട്ട് പാടുമ്പോൾ അൽപം വിഷ്വൽ ഇഫ്ക്ട് കിട്ടാൻ ഗായകൻ തന്റെ പാന്റിൽ തീ വയ്ച്ചത്. ശേഷം തീ കത്തുന്ന പാന്റ് ഇട്ട് നടന്നുവരുന്നതും പാട്ട് പാടുന്നതും വീഡിയോയിൽ കാണാം. എന്നാൽ പിന്നാലെ പാന്റിൽ നിന്ന് തീ ആളിപ്പടരുകയാണ്. കാര്യങ്ങൾ കെെവിട്ട് പോയിയെന്ന് മനസിലാക്കിയ യുവാവ് പാന്റ് ഊരി എറിയുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തുന്നത്. ‘വെെറൽ വീഡിയോ എടുക്കാൻ എന്ത് ചെയ്യാനും മടിക്കാത്ത മനുഷ്യരാണ് ഇപ്പോൾ ഉള്ളത്’, ‘ഇപ്പോൾ നിങ്ങൾ ആഗ്രഹിച്ച അത്രയും വീഡിയോ വെെറൽ ആയില്ലേ?’, ശരിക്കും തീ ഇടുന്നതിന് പകരം എഐ ഉപയോഗിക്കാമായിരുന്നു’,- എന്നിങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.